June 16, 2025

വിരണ്ട് ഓടിയ പോത്തിന്റെ ആക്രമണത്തില്‍ ആര്‍ആര്‍ടി ടീമിന് പരിക്ക്

0
site-psd-7

By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂര്‍ കാപ്പുംച്ചാല്‍ വിരണ്ട് ഓടിയ പോത്തിന്റെ ആക്രമണത്തില്‍ ആര്‍ആര്‍ടി ടീമിലെ ജയസൂര്യക്ക് പരിക്ക്. പോത്തിനെ വെടിവയ്ച്ചു പിടികൂടുന്നതിനിടയില്‍ പെല്ലറ്റ് തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെല്ലൂര്‍ കാപ്പുംകുന്ന് എടവനച്ചാല്‍ ജലീല്‍, കൂളിവയല്‍ സ്വദേശി കണ്ണാടി മൂക്ക് ജസീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജലീലിന് മുഖത്തും ജസീമിന് വയറിനും പരിക്കേറ്റു. ആര്‍ആര്‍ടി ടീം അംഗം ജയസൂര്യക്ക് പുറത്താണ് പോത്തിന്റെ ആക്രമണത്തില്‍ പരിക്ക്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിണ് മൂവരും.

ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗമനം. പോത്തിനെ വെടിവച്ചു പിടികൂടി. ജയസൂര്യ പഞ്ചാര കൊല്ലിയില്‍ വച്ച് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *