കൂവക്കൽ അരക്കൻ കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു

ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട കൂവക്കൽ അരക്കൻ കൊല്ലിപ്പടി റോഡ് നാടിന് സമർപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡിൻറെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വികസന സമിതി കൺവീനർ കുര്യൻ പായിക്കാട്ട്, എ കെ മുബഷിർ, തോമസ് കൂവക്കൽ, മുനീറ കല്ലാക്കണ്ടി, ജിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.
Leave a Reply