ജി.എൽ.പി.എസ് മൊതക്കരയിൽ പഠനോപകരണ വിതരണവും വിജയോത്സവവും സംഘടിപ്പിച്ചു

മൊതക്കര: ജി.എൽ.പി.എസ് മൊതക്കരയിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിജയോത്സവവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. അനിൽകുമാർ മുഖ്യ അതിഥിയായിരുന്നു.
ബാംഗ്ലൂർ ആസ്ഥാനമായുള്ള ഐ.ടി. പ്രൊഫഷണലുകളുടെ വാട്സാപ്പ് കൂട്ടായ്മയാണ് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ബാഗുകളും മറ്റ് പഠനസാമഗ്രികളും സംഭാവന ചെയ്തത്.
ഹെഡ്മിസ്ട്രസ് വി.എ. ദേവകി ടീച്ചർ, എം. മണികണ്ഠൻ, എം.പി. പ്രകാശൻ, മേരി കെ.എ., ജയേഷ്കുമാർ വി.സി., അണിമ കെ., ബാലൻ എം.എ. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Leave a Reply