താലൂക്കിലെ വിദ്യാവാഹിനി പദ്ധതി കാര്യക്ഷമമാക്കണം എസ്ഡിപിഐ
മാനന്തവാടി:ആദിവാസി വിദ്യാര്‍ത്ഥികളെ താമസ സ്ഥലത്ത് നിന്ന്
സ്‌കൂളിലെത്തിക്കുന്ന പദ്ധതിയായ വിദ്യാവാഹിനി പദ്ധതി മാനന്തവാടി താലൂക്കില്‍ കാര്യക്ഷമായിയാല്ല പ്രവര്‍ത്തിക്കുന്നെതെന്നും അടിയന്തരമായി പദ്ധതി കുറ്റമറ്റതാക്കാനുള്ള നടപടികള്‍ പട്ടിക വര്‍ഗ വകുപ്പ് കൈ കൊള്ളണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി.മന്ത്രി ഒ.ആര്‍ കേളുവും മറ്റു അധികൃതരും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കക്ക് പരിഹാരം ഉണ്ടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സ്‌കൂള്‍ തുറന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ആദിവാസി വിദ്യാര്‍ത്ഥികളില്‍ നിന്ന് വലിയ ഒരു വിഭാഗം കുട്ടികളും സ്‌കൂളില്‍ എത്തിയിട്ടില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതല്‍ ഗോത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി, കാട്ടിക്കുളം, തൃശ്ശിലേരി തുടങ്ങിയ ഹൈ സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞിരിക്കുകയാണ്.
വന്യ മൃഗ സാന്നിധ്യമുള്ള പ്രദേശങ്ങളായത് കൊണ്ട് ഉന്നതിയിലെ കുട്ടികളുടെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് രക്ഷിതാക്കള്‍ അവരെ സ്‌കൂളിലേക്ക് പറഞ്ഞു വിടാന്‍ മടിക്കുകയാണ്.
ഇവ അധികൃതര്‍ക്ക് അറിവുള്ള കാര്യങ്ങളാണെ ങ്കിലും വിദ്യാവാഹിനി പദ്ധതി തുടങ്ങാനാവശ്യമായ നടപടികള്‍ മുന്‍കൂറായി ഒരുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. പദ്ധതി തുടങ്ങാത്തതിനാല്‍ പഠനം മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
അത് പോലെ വലിയൊരു വിഭാഗം ഗോത്ര വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്താത്തതിനാല്‍ തന്നെ ആറാം പ്രവര്‍ത്തി ദിനത്തില്‍ തലയെണ്ണുമ്പോള്‍
സ്‌കൂളുകളിലെ ഡിവിഷനുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതരും.
അത് കൊണ്ട് തന്നെ വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവും മറ്റു അധികൃതരും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കക്ക് പരിഹാരം ഉണ്ടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി.സുലൈമാന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് അലി.എ.കെ, സെക്രട്ടറി സജീര്‍ എം.ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി സകരിയ്യ കെ.എസ്, ജോയിന്റ് സെക്രട്ടറി നൗഫല്‍ പി.കെ,ട്രഷറര്‍ ഷുഹൈബ് ടി. കെ,കമ്മിറ്റിയംഗം സാദിഖ് വി,വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ സംസാരിച്ചു.





Leave a Reply