ക്ലൈമറ്റ് കേഡറ്റ് പദ്ധതിയുമായി ചുണ്ടേല്‍ ആര്‍ സി എച്ച് എസ് എസ്
ചുണ്ടേല്‍ : ആര്‍ സി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ക്ലൈമറ്റ് കേഡറ്റ് പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ മുനീര്‍ തോല്‍പ്പെട്ടി നിര്‍വഹിച്ചു. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജി എന്ന ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ലൈമറ്റ് കേഡറ്റ് പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാര്‍ത്ഥികളില്‍ കാലാവസ്ഥാ സാക്ഷരതയും ശാസ്ത്രബോധവും വളര്‍ത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പ്രിന്‍സിപ്പാള്‍ സാറ്റോ ഫ്രാന്‍സിസ് അധ്യക്ഷനായി.
ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാ പഠനം , ആവാസ വ്യവസ്ഥകളുടെ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ശാസ്ത്രീയ ഗവേഷണങ്ങളും കര്‍മ്മപരിപാടികളും സംഘടിപ്പിക്കും. മഴ അളക്കല്‍, താപനില അളക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പ്രാദേശീക കാലാവസ്ഥയെ മനസിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം തുടക്കം കുറിച്ചു.
മരം ഒരു ആവാസവ്യവസ്ഥ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ലക്ഷ്മി ഭാരതി ക്ലാസ് എടുത്തു. തുടര്‍ന്നു നടന്ന വൃക്ഷ നിരീക്ഷണ പരിപാടിക്ക് ചിത്ര എലിസബത്ത്, ബി എസ് ദ്യുതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രധാനാ അധ്യാപിക ഷേര്‍ളി സെബാസ്റ്റ്യന്‍, എ ടി ദംഷീന, നവ്യ അഗസ്റ്റ്യന്‍, പി ജെ ജോമിഷ് , എസ് അക്ഷര , മിന്‍ഹ നസ്രിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Leave a Reply