പൊതുമരാമത്ത് വകുപ്പിനെതിരെ യു.ഡി.എഫ് കാര്യവിചാര സദസ്സ് നടത്തി

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാര്യവിചാര സദസ്സ് സംഘടിപ്പിച്ചു. ഭരണാനുമതി ലഭിച്ചിട്ടും തുക അനുവദിക്കാത്തതിലും രാഹുൽ ഗാന്ധി എം.പി അനുവദിച്ച റോഡിന്റെ പണി പൂർത്തീകരിക്കുന്നതിന് തടസ്സം നിൽക്കുന്നതിലും പ്രതിഷേധിച്ചാണ് സദസ്സ് നടന്നത്. കൂടാതെ, പഞ്ചായത്തിൽ യു.ഡി.എഫ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളോട് വിശദീകരിക്കുകയും ചെയ്തു.
യു.ഡി.എഫ് ചെയർമാൻ പി.സി. അബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ് ഉദ്ഘാടനം ചെയ്തു.
കൺവീനർ സുരേഷ് ബാബു വാളൽ, വി.സി. അബൂബക്കർ, സി.സി. തങ്കച്ചൻ, പോൾസൺ കൂവക്കൽ, ബേബി പുന്നക്കൽ, സി.കെ. ഇബ്രാഹിം, ഇ.കെ. വസന്ത, ബിന്ദു മാധവൻ, ടി. ഇബ്രായി, വി.ഡി. സാബു, രശ്മി ജോസഫ്, വി.ഡി. രാജു, ഇ.എഫ്. ബാബു, വേണുഗോപാൽ, പി.ജെ. ആന്റണി, പി.കെ. മൊയ്തു, മധു പി.എസ്., എം.സി. കുഞ്ഞാമൻ, ശാന്തബാലകൃഷ്ണൻ, പ്രജീഷ് ജെയിൻ, ഷൗക്കത്തലി കെ., കെ.പി. ഫ്രാൻസിസ്, ബാബു പാറപ്പുറം, മമ്മു ടി., പി.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply