വാളാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇനി പൊടിയരിക്കഞ്ഞി

വാളാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണത്തിന് മുൻപുള്ള ഇടവേളയിൽ വിദ്യാർത്ഥികൾക്ക് പൊടിയരിക്കഞ്ഞി വിതരണം ആരംഭിച്ചു. രാവിലെ അഞ്ച് കിലോമീറ്ററിലധികം ദൂരം കാൽനടയായി സ്കൂളിലെത്തുന്ന വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് സ്കൂൾ അധികൃതർ ഈ ഉദ്യമം ആരംഭിച്ചത്.
രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ തവിഞ്ഞാൽ പഞ്ചായത്ത് അംഗം ശ്രീലത കൃഷ്ണൻ കഞ്ഞിവീതരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അസീസ് വാളാടിൻ്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. പ്രിൻസിപ്പൽ രാജീവൻ പുതിയേടത്ത്, ജാഫർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ്. വളണ്ടിയർമാരാണ് വിദ്യാർത്ഥികൾക്ക് കഞ്ഞി വിതരണം ചെയ്തത്. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ആരോഗ്യപരമായ പിന്തുണയും ഉറപ്പാക്കാൻ സാധിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Leave a Reply