May 6, 2026

മഴ കനക്കും; വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത,

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :വടക്കന്‍ കേരളത്തില്‍ ദിവസങ്ങളോളം അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ 16 വരെ വിവിധ ജില്ലകള്‍ക്ക് ചുവപ്പ് മുന്നറിയിപ്പ് നല്‍കി.വെള്ളിയാഴ്ച നാലു വടക്കന്‍ ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 15-നും 16-നും സംസ്ഥാനം മുഴുവന്‍ പെരുമഴ പ്രതീക്ഷിക്കാം.വടക്കന്‍ ജില്ലകളുമായി അതിര്‍ത്തിപങ്കിടുന്ന കര്‍ണാടകത്തിന്റെ പ്രദേശങ്ങളിലും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലെ നദികളിലേക്ക് കൂടുതല്‍ വെള്ളമെത്താന്‍ ഇതിടയാക്കും.

തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട ശക്തിയേറിയ ഹൂട്ടിപ്പ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ കരയില്‍ക്കയറുന്നതോടെ ദുര്‍ബലമാകും. അതോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രവാഹം സാധരണനിലയിലാകും. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തില്‍ മഴ കനക്കുമെന്നാണ് കരുതുന്നത്.

ചുവപ്പ് മുന്നറിയിപ്പ് (അതിതീവ്രമഴ)

* 14-കണ്ണൂര്‍, കാസര്‍കോട്

* 15-മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

* 16-മലപ്പുറം, കോഴിക്കോട്, വയനാട്

* ഓറഞ്ച് മുന്നറിയിപ്പ് (തീവ്രമഴ)

* 13-കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

* 14-എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

* 15-തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്

* 16 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *