May 6, 2026

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു യാത്രികര്‍ക്ക് നിസാര പരിക്ക്; കടയ്ക്ക് നാശനഷ്ടം

0
site-psd-6
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മൈസൂര്‍ റോഡില്‍ കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവലയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. യാത്രികര്‍ നിസാര പരിക്കു കളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്നേമുക്കാലോടെയായിരുന്നു സംഭവം. മുക്കത്ത് നിന്നും കുടകിലേക്ക് പോകുകയായിരുന്ന അഞ്ചംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ സമീപത്തെ തനിമ കഫ്റ്റീരിയ എന്ന സ്ഥാപനത്തിന്റെ മുന്‍ ഭാഗത്തെ വാട്ടര്‍ ടാങ്കടക്കം ഇടിച്ച് തെറിപ്പിച്ച് താഴ്ചയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. സ്ഥാപനത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ കാറിന്റെ പല ഭാഗ ളും തകര്‍ന്നിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *