July 27, 2026

ഗ്രാമാദരം മാതൃകാപരം: ഡെപ്യൂട്ടിസ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍

0
site-psd-5
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: സാധാരണക്കാരായ ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ പ്രചോദിപ്പിക്കുന്ന ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരം പരിപാടി മാതൃകാപരവും നന്മനിറഞ്ഞ സവിശേഷ കര്‍മ്മവുമാണെന്നും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി വെള്ളമുണ്ട ഡിവിഷനില്‍ സംഘടിപ്പിച്ച സ്‌ക്രാപ്പ് തൊഴിലെടുക്കുന്നവര്‍ക്കുള്ള ഗ്രാമാദരം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്നേഹവും മനുഷ്യത്വവും കൈമുതലാക്കിയുള്ള ജുനൈദ് കൈപ്പാണിയുടെ വേറിട്ട പ്രവര്‍ത്തനങ്ങളെ കേരള നിയമസഭക്ക് വേണ്ടി പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ഓണ്‍ലൈനില്‍ പങ്കെടുത്ത് സംസാരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പബ്ലിക് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍മംഗലശ്ശേരി നാരായണന്‍ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത്വെള്ളമുണ്ട ഡിവിഷന്‍ പരിധിയിലെ സ്‌ക്രാപ്പ് തൊഴിലെടുക്കുന്ന മുഴുവനാളുകള്‍ക്കും വേണ്ടി യശസ്സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.എം. സുധാകരന്‍,നിസാര്‍ മണിമ, എം. മുരളീധരന്‍, അംജദ് കെ, എം. സി ബാവ, പ്രജീഷ്‌കുമാര്‍ വി, അയ്യൂബ് കെ. എം, വി.കെ ശ്രീധരന്‍, എം. മണികണ്ഠന്‍, സ്വദിഖ് കെ. പി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *