കായിക മാമാങ്കത്തിന് തുടക്കം; സ്പോര്‍ട്സ് കിറ്റ് അണ്‍ബോക്സ് ചെയ്തു
ബത്തേരി: ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി വാങ്ങിയ കായിക ഉപകരണങ്ങളുടെ അണ്‍ബോക്സിംഗ് നിര്‍വഹിച്ച് സ്‌കൂളിലെ കായിക മാമാങ്കത്തിന് തുടക്കം. ദേശീയ നീന്തല്‍ കോച്ചും സര്‍വജന ഹെഡ്മിസ്ട്രസുമായ ബിജി വര്‍ഗീസ് അണ്‍ബോക്സിംഗ് ചടങ്ങ് നിര്‍വഹിച്ചു. സംസ്ഥാന കായികതാരം മാസ്റ്റര്‍ ജ്യോതിഷ് വി കായിക ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ശ്രീജന്‍ ടി.കെ, എസ്.എം.സി ചെയര്‍മാന്‍ സുഭാഷ് ബാബു സി, പ്രിന്‍സിപ്പല്‍ പി.എ അബ്ദുള്‍ നാസര്‍, അധ്യാപകരായ ബിനു സി, സുനില്‍കുമാര്‍ വി.കെ, അനില്‍ കുമാര്‍ എന്‍, അനിത പി.സി, സുനിത ഇല്ലത്ത്, നിധില.എം എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന ഷൂട്ട് ഔട്ട് മത്സരത്തില്‍ മാസ്റ്റര്‍ ഹരിനന്ദന്‍ സി ആര്‍ , അഭിനാല്‍ , കുമാരി നിരുപമ, ദേവിക ജി, എറിക്കാ മാത്യൂസ് എന്നിവര്‍ വിജയികളായി. വിജയികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും സര്‍വജന ഹാപ്പിനസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാമ്പഴം സമ്മാനമായി നല്‍കി.




Leave a Reply