ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് രക്തദാതാക്കളെ ആദരിച്ചു
മേപ്പാടി: ലോക രക്ത ദാതാക്കളുടെ ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ വിഭാഗവും ആസ്റ്റര്‍ വോളന്റിയേഴ്സും സംയുക്തമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രക്തം നല്‍കാം, പ്രതീക്ഷ നല്‍കാം, ഒരുമിച്ച് ജീവന്‍ രക്ഷിക്കാം’ എന്ന 2025-ലെ ലോക രക്തദാന ദിനത്തിന്റെ മഹത്തായ സന്ദേശം ഉയര്‍ത്തിപ്പിടിച്ചുക്കൊണ്ട് നിസ്വാര്‍ത്ഥമായി വര്‍ഷത്തില്‍ 3 കൂടുതല്‍ തവണ രക്തം ദാനം ചെയ്ത് അനേകം ജീവനുകള്‍ക്ക് താങ്ങും തണലുമായ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 24 രക്തദാതാക്കളെ ആദരിച്ചു.
മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. പ്രഭു. ഇ, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എലിസബത് ജോസഫ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫലകങ്ങളും വിതരണം ചെയ്തു. ഒപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബും അരങ്ങേറി. അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. അരുണ്‍ അരവിന്ദ്, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗിരിജ സി, പതോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നബീല്‍, ബ്ലഡ് സെന്റര്‍ മാനേജര്‍ റോബിന്‍ ബേബി, ആസ്റ്റര്‍ വളന്റിയര്‍ ലീഡ് മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.





Leave a Reply