August 19, 2026

ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം 16ന്

0
site-psd-15
By ന്യൂസ് വയനാട് ബ്യൂറോ

പ്രാദേശികമായി തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ സ്‌കില്‍ പഠിപ്പിക്കുകയെന്നലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിക്കുന്ന ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ജൂണ്‍ 16ന് രാവിലെ 11 ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. തൊഴില്‍രഹിതര്‍, അഭ്യസ്തവിദ്യര്‍, ജീവനക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍, സംരംഭകര്‍ എന്നിവര്‍ക്ക് ജോബ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാം. അസാപ്പ്, മറ്റ് പ്രൊഫഷണല്‍ ഏജന്‍സികളാണ് പരിശീലകര്‍. പരിശീലനം പൂര്‍ത്തിയാക്കുന്ന തോടെ സംരംഭകരുടെ ആവശ്യപ്രകാരം ജീവനക്കാരെ നല്‍കാന്‍ കഴിയും. ഐ.ടി.ഐ, പോളിടെക്‌നിക്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിലും നൈപുണി പരിശീലനവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ജോബ്‌സ്റ്റേഷന്‍ നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, കുടുംബശ്രീ, അസാപ്പ്,കേരള നോളജ് ഇക്കോണമി മിഷന്‍, കെ ഡിസ്‌ക് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *