October 27, 2026

പി.എം.എ.വൈ ഭവന പദ്ധതി സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി

0
site-psd-16
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച272 വീടുകളുടെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ് പൂര്‍ത്തിയാക്കി. തിരുനെല്ലി, എടവക, തൊണ്ടര്‍നാട്, തവിഞ്ഞാല്‍, വെള്ളമുണ്ട ഗ്രാമ പഞ്ചായത്തുകളിലെ ഗുണഭോക്താക്കളുടെ ഹിയറിങാണ് സംഘടിപ്പിച്ചത്. പൊതു വിഭാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആറു ലക്ഷം രൂപയുമാണ് പദ്ധതി മുഖേനഭവന നിര്‍മ്മാണത്തിന് ലഭിക്കുക. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ സംഘടിപ്പിച്ച ഹിയറിങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷയായ യോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്സെക്രട്ടറി കെ.കെ രാജേഷ്,ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എ/പിഎംഎവൈ ഓംബുഡ്‌സ്മാന്‍ ഒ.പി അബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
പി.കല്യാണി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
സല്‍മ മോയിന്‍, അംഗങ്ങളായ ഇന്ദിര പ്രേമചന്ദ്രന്‍, പി ചന്ദ്രന്‍, ബി.എം വിമല, ജോയ്‌സി ഷാജു, രമ്യ താരേഷ് ബ്ലോക്ക് സോഷല്‍ ഓഡിറ്റ് കോ- ഓര്‍ഡിനേറ്റര്‍ എസ് സാഫല്യ എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *