ജില്ലയിലെ മൂന്നാമത്തെ ജോബ്‌സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
വിവിധ സ്ഥാപനങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ അനുവദിച്ചശേഷം തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും കണ്ടെത്തി, പരസ്പരം ബന്ധിപ്പിച്ചുഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കണമെന്ന് മന്ത്രി ഒ ആര്‍ കേളു അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൂന്നാമത്തെ ജോബ്‌സ്റ്റേഷന്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്ട്രൈസം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കേരള നോളജ് ഇക്കണോമി മിഷന്‍, കെ-ഡിസ്‌ക്എന്നീ ഏജന്‍സികള്‍നേതൃത്വം നല്‍കും. വിജ്ഞാന തൊഴില്‍ മേഖലയെ വികസിപ്പിച്ച് കേരളത്തിലെ വിദ്യാസമ്പന്നരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് നോളജ് ഇക്കണോമി മിഷന്റെ ലക്ഷ്യം.
ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചിറങ്ങിയശേഷം തൊഴില്‍ദാതാക്കളുടെ സഹായത്തോടെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
പ്രാദേശികമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി തൊഴില്‍ ചെയ്യാനാവശ്യമായ നൈപുണി പഠിപ്പിക്കുകയും
അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുകയുമാണ്ജോബ് സ്റ്റേഷനിലൂടെലക്ഷ്യം വെയ്ക്കുന്നത്. മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ജോബ് സ്റ്റേഷനിലൂടെ നല്‍കും.
അസാപ് ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ ഏജന്‍സികള്‍ പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നതോടെ സംരംഭകരുടെ ആവശ്യപ്രകാരമുള്ള തൊഴിലാളികളെ നല്‍കാനാകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായ പരിപാടിയില്‍വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, വിജ്ഞാനകേരളം ജില്ലാ കോ-ഓഡിനേറ്റര്‍ ശ്രീജിത്ത് ശിവരാമന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എന്‍ സുശീല, കെ വിജയന്‍, മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ പി കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസ് ഇന്‍ചാര്‍ജ് ഷിജു മോഹന്‍, അസാപ്പ് ജില്ലാപ്രോഗ്രാം മാനേജര്‍ കെ എസ് ഷഹന എന്നിവര്‍ സംസാരിച്ചു.
ഇമേജ് മൊബൈല്‍സ്, സഹ്യ ഫുഡ്‌സ്, വാര്‍ത്ത എനര്‍ജി, പി കെ കെ ഫുഡ്‌സ് തുടങ്ങിയ തൊഴില്‍ദാതാക്കള്‍ പരിപാടിയില്‍പങ്കെടുത്തു.





Leave a Reply