പുതുശ്ശേരിക്കടവ് ബേങ്ക്കുന്ന് റോഡ് പണി ഉടന്‍ പൂര്‍ത്തീകരിക്കണം :മുസ്ലിം ലീഗ്
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശ്ശേരിക്കടവ് ബേങ്ക്കുന്ന് റോഡ് പണി പാതിവഴിയില്‍. പടിഞ്ഞാറത്തറ പിഡബ്ല്യുഡി സബ് ഡിഷന്റെ കീഴിലുള്ള ഈറോഡ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പണി ആരംഭിച്ചത്. നിരവധി സ്‌കൂള്‍ ബസുകളും കാല്‍നടയാത്രക്കാരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യാത്ര ചെയ്യുന്ന രണ്ടേ മുക്കാല്‍ കിലോമീറ്റര്‍ ദൂരമുള്ള ഈ റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് പുതുശ്ശേരിക്കടവ് നാലാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.സര്‍ക്കാര്‍ അനാസ്ഥ മൂലമാണ് കരാര്‍ കാലാവധിക്കുള്ളില്‍ പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് സാധിക്കാതെ വന്നത്. പണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ജല്‍ ജീവന്‍ പൈപ്പിടുന്നതുമായി ബന്ധപ്പെട്ട തടസ്സം സൃഷ്ടിച്ചത്.
ജല്‍ജീവന്റെ പൈപ്പിടല്‍ കൂടി നിലവിലെ കരാറുകാരന്‍ തന്നെ നിര്‍വഹിക്കണമെന്നും അല്ലെങ്കില്‍ റീ ടെന്‍ഡര്‍ ചെയ്തത് പുതിയ കരാറുകാരനെ ഏല്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കി. പൈപ്പിടല്‍ പ്രവര്‍ത്തി നിലവിലെ കരാറുകാരന്‍ എടുക്കാന്‍ തയ്യാറായെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫണ്ട് വകയിരുത്താന്‍ സര്‍ക്കാറിന് സാധിച്ചില്ല. ഇത്കരണം പണി തടസ്സപ്പെടുകയും കരാര്‍ കാലാവധി കഴിഞ്ഞപ്പോള്‍ കരാറുകാരന്‍ പിന്മാറുകയാണ് ചെയ്തത്.
തുടര്‍ന്ന് പുതിയ ടെണ്ടര്‍ നടപടിയിലേക്ക് നീങ്ങുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെയായിട്ടും നടപടികള്‍പൂര്‍ത്തീകരിക്കുകയോ റോഡ് പണി പുനരാരംഭിക്കുകയോ ചെയ്തിട്ടില്ല.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ജനങ്ങളോടുള്ള അനീതിയാണെന്ന് റോഡിന്റെ പ്രവര്‍ത്തി ആരംഭിക്കാന്‍ കാലതാമസം നേരിടുന്നതെന്ന് യോഗം വിലയിരുത്തി. കാലവര്‍ഷം ആരംഭിച്ചതോട് കൂടി റോഡിന്റെ സ്ഥിതി വളരെ ദയനീയമാവുകയും കുണ്ടുംകുഴിയും നിറഞ്ഞ് യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാനുള്ളത്.പി ഇബ്രാഹീം ഹാജി അധ്യക്ഷനായി.മുസ്ലിംലീഗ് ദേശീയ കൗണ്‍സിലറും വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എം മുഹമ്മദ് ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു. എന്‍ പി ഷംസുദ്ദീന്‍ സംസാരിച്ചു .വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ട് ഇബ്രാഹിം പള്ളിയാല്‍ , വൈസ് പ്രസിഡണ്ട്മാരായി മോയി മിറങ്ങാടന്‍ ,വി കെ മമ്മൂട്ടി ,അബൂ തൂളിയന്‍ ജനറല്‍ സെക്രട്ടറിയായി ബഷീര്‍ ഈന്തന്‍, ജോയിന്‍ സെക്രട്ടറിമാരായി എന്‍ പി ഷമീര്‍, വി കെ ബഷീര്‍, അബു പുല്ലമ്പി, ട്രഷററായി ഇബ്രാഹിം എം എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ഡ് മെമ്പര്‍ ബഷീര്‍ ഈന്തല്‍ സ്വാഗതവും ഷമീര്‍ എന്‍ പി നന്ദിയും പറഞ്ഞു.





Leave a Reply