കോണ്‍ഗ്രസ് പഞ്ചായത്തിരാജ് വികസന സെമിനാര്‍ സംഘടിപ്പിച്ച്
മീനങ്ങാടി : പഞ്ചായത്തുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുത്തും,
പദ്ധതി തുകയില്‍ കുറവു വരുത്തിയും, മാര്‍ച്ച് മാസത്തിലെ ട്രഷറി നിയന്ത്രണങ്ങളും കാരണം പ്രാദേശിക സര്‍ക്കാരുകളെ അട്ടിമറിച്ച പിണറായി സര്‍ക്കാരിന് എതിരെയുള്ള വിധിയെഴുത്താവും അടുത്ത് വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്. മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മിഷന്‍ 2025′ കോണ്‍ഗ്രസ് പഞ്ചായത്തിരാജ് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചുവട് പിടിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് ,
അധ്യക്ഷത വഹിച്ചു.ഐ സി. ബാലകൃഷ്ണന്‍ എം എല്‍ എ , കെ എല്‍. പൗലോസ് , കെ.ഇ. വിനയന്‍, ഡി.പി രാജശേഖരന്‍, വര്‍ഗീസ്മുരിയന്‍കാവില്‍ അഡ്വ. എം. വേണുഗോപാല്‍, ഓ വി അപ്പച്ചന്‍,എന്‍ സി. കൃഷ്ണകുമാര്‍, രാംകുമാര്‍ സൂചിപ്പാറ,
ബേബി വര്‍ഗീസ് വിഎം. വിശ്വനാഥന്‍ കെ. ജയപ്രകാശ്, എന്‍ എം ലാല്‍, ടി പി. ഷീജ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply