May 2, 2026

അംബേദ്കർ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം ചെയ്തു: സാമൂഹിക-സാംസ്‌കാരിക ഉന്നമനം ലക്ഷ്യം വെച്ച് മന്ത്രി ഒ.ആർ. കേളു

0
IMG_20250630_195204
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണെങ്കിലും, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ഉന്നമനം കൈവരിക്കുമ്പോൾ മാത്രമേ അവർക്ക് മുഖ്യധാരയിലെത്താൻ കഴിയൂ എന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു. നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ തീണ്ണൂർ എസ്.സി. നഗറിൽ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമവികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

യുവതീ-യുവാക്കളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി, മാറുന്ന കാലത്തിനനുസരിച്ച് നൂതന സാധ്യതകൾ ഉൾക്കൊണ്ട് വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പട്ടികജാതി വികസന വകുപ്പ് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന ₹1 കോടി ചെലവഴിച്ചാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതികൾ പൂർത്തിയാക്കിയത്.

 

തീണ്ണൂർ നഗറിൽ ₹45 ലക്ഷം ചെലവിൽ നിർമ്മിച്ച അത്യാധുനിക സാംസ്‌കാരിക നിലയം പ്രദേശത്തെ സാമൂഹിക-സാംസ്‌കാരിക പുരോഗതിക്ക് വലിയ സംഭാവന നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കൾവർട്ട് നിർമ്മാണം, ഇന്റർലോക്ക്, ചുറ്റുമതിൽ, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാന-പശ്ചാത്തല സൗകര്യ വികസനങ്ങളാണ് ഇവിടെ നടപ്പാക്കിയത്.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായ ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, വൈസ് പ്രസിഡന്റ് എ.എൻ. ഉസ്മാൻ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ.ആർ. സരിൻ, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എ. അസൈനാർ, ഗ്രാമപഞ്ചായത്ത് അംഗം സുമ ഭാസ്കരൻ, ജില്ലാ നിർമിതി കേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ. സജിത്ത് എന്നിവരും പങ്കെടുത്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *