May 1, 2026

ജൈവ സന്തുലിതാവസ്ഥ നിലനിർത്തി മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നിലനിൽപ്പ് ഉറപ്പാക്കണം: മന്ത്രി കേളു

0
IMG_20250630_210652
By ന്യൂസ് വയനാട് ബ്യൂറോ

ജൈവ സന്തുലിതാവസ്ഥ നിലനിർത്തി മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നിലനിൽപ്പ് ഉറപ്പാക്കണമെന്ന് പട്ടികജാതി- പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കിയ എരുവാഞ്ചേരി പൊതു ആസ്‌തികളുടെ കൈമാറ്റം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

ജൈവ സന്തുലിതാവസ്ഥ നിലർത്താനുള്ള പദ്ധതിയാണ് നീർത്തട പദ്ധതി. മണ്ണും ജലവും സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വളർന്നു വരുന്ന തലമുറയ്ക്ക് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ജലവും മണ്ണും സംരക്ഷിക്കാൻ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

പൊതു നിർമ്മിത ആസ്‌തികളായ കോൺക്രീറ്റ് തടയണ, കോൺക്രീറ്റ് ഫാം, കുളങ്ങൾ, കരിങ്കൽ കുളം എന്നിവ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് കൈമാറി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 6, 8, 13, 14, 15, 16 വാർഡുകൾ ഉൾപ്പെടുന്ന എരുവാഞ്ചേരി നീർത്തടത്തിൻ്റെ 562 ഹെക്ടർ ഭൂമിയിലാണ് മൺ കയ്യാല (29558 മീറ്റർ), മഴവെള്ള സംഭരണി (12 എണ്ണം), തീറ്റപുൽ നടീൽ (5000 മീറ്റർ), കിണർ റീചാർജ് യൂണിറ്റ് (60 എണ്ണം), മൺ കുളം (5 എണ്ണം) എന്നീ പ്രവൃത്തികൾ നടപ്പിലാക്കിയത്.

 

ഹോർട്ടിക്കൾച്ചർ വിഭാഗത്തിലെ മുന്തിയ ഇനം തെങ്ങ്, പ്ലാവ്, മാവ് (5610 എണ്ണം), ഗ്രാഫ്റ്റ് തൈകൾ (1016 എണ്ണം) എന്നിവ ഗുണഭോക്താക്കളുടെ സ്ഥലങ്ങളിൽ നട്ടു പരിപാലിച്ചു വരുന്നു. 2021 ൽ ആരംഭിച്ച പദ്ധതി 86.75 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്.

 

ഈ പ്രവർത്തനങ്ങളിലൂടെ നീർത്തടത്തിലെ മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണ മാർഗ്ഗങ്ങളിലൂടെ വെള്ളം മണ്ണിലേക്ക് ഇറങ്ങുക വഴി ഭൂഗർഭ ജലനിരപ്പ് ഉയർത്താനും വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനും സാധിച്ചു. ജനിതക വൈവിധ്യം വർധിപ്പിക്കുന്നതിനും ജലസേചനത്തിന് പുതിയ ജലസ്രോതസ്സുകൾ സൃഷ്ടിക്കാനും

വിളകളുടെ ഉത്പ്പാദനം വർധിപ്പിക്കാനായതും പദ്ധതിയുടെ നേട്ടങ്ങളാണ്.

 

പദ്ധതി പ്രവൃത്തികളിലൂടെ 1340 ഗുണഭോക്താക്കൾക് നേരിട്ട് പ്രയോജനം ലഭ്യമായി. മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം

13 അംഗ ഗുണഭോക്തൃ കമ്മിറ്റിയാണ് പദ്ധതി നടപ്പിലാക്കിയത്.

 

പുലിക്കാട് ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷയായി. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് ഡിവിഷൻ അംഗങ്ങളായ പി കെ അമീൻ, ബാലൻ വെള്ളരിമ്മൽ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ, മാനന്തവാടി മണ്ണുസംരക്ഷണ ഓഫീസർ ഇ കെ അരുൺ, മാനന്തവാടി

മണ്ണ് സംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡി ആനന്ദ ബോസ്, എരുവാഞ്ചേരി നീർത്തടം കൺവീനർ മുസ്‌തഫ മുലന്തേരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *