എസ്എഫ്ഐ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ഡ നടപ്പാക്കാനുള്ള ഗവര്‍ണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്എഫ്ഐ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച് നടത്തി. കോരിച്ചൊരിയുന്ന മഴയത്തായിരുന്നു കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച്. പ്രകടനമായെത്തിയ വിദ്യാര്‍ഥികളെ പോസ്റ്റ് ഓഫീസ് ഗെയ്റ്റില്‍ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.ജില്ലാ സെക്രട്ടറി സാന്ദ്രാ രവീന്ദ്രന്‍ സമരം ഉദ്ഘാടനംചെയ്തു.
വിവിധ ഏരിയാ കേന്ദ്രങ്ങളിലും കല്‍പ്പറ്റ ഹെഡ്പോസ്റ്റ് ഓഫീസിലേക്കും നടത്തിയ മാര്‍ച്ച് സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനും ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ക്കാനും നീക്കം നടത്തുന്ന ആര്‍എസ്എസിനും ഗവര്‍ണര്‍ക്കമുള്ള താക്കീതായി മാറിയതായി നേതൃത്വം പറഞ്ഞു.
ഓരോ കേന്ദ്രങ്ങളിലും നിരവധി വിദ്യാര്‍ഥികള്‍ പങ്കാളികളായി. സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കി നടത്തിയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ പ്രക്ഷോഭവും.
പ്രസിഡന്റ് എം എസ് ആദര്‍ശ് അധ്യക്ഷനായി. അഥീന ഫ്രാന്‍സീസ്, ഇ എ സായന്ത്, സി ആര്‍ വിഷ്ണു, മുഹമ്മദ് ഷിബിലി, കെ എസ് മുഹമ്മദ് ഷിയാസ് എന്നിവര്‍ സംസാരിച്ചു.
ഏരിയാ കേന്ദ്രങ്ങളായ മീനങ്ങാടിയില്‍ അക്ഷയ് പ്രകാശ്, പുല്‍പ്പള്ളിയില്‍ സി ആര്‍ വിഷ്ണു, വൈത്തിരിയില്‍ മുഹമ്മദ് ഷിബിലി, വൈത്തിരിയില്‍ സച്ചു ഷാജി, പനമരത്ത് പി എം പ്രവീണ്‍ കുമാര്‍ എന്നിവര്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനംചെയ്തു.





Leave a Reply