May 5, 2026

ഹേമചന്ദ്രന്റെ കൊലപാതകം പ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയില്‍ എത്തിച്ചു

0
site-psd-189
By ന്യൂസ് വയനാട് ബ്യൂറോ

 

ഹേമചന്ദ്രന്‍ വധം മുഖ്യപ്രതി നൗഷാദിനെ തെളിവെടുപ്പിനായി ബത്തേരിയില്‍ എത്തിച്ചു.നൗഷാദ് ഹേമചന്ദ്രനെ താമസിപ്പിച്ച വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്.നൗഷാദിനെ ചേരമ്പാടിയിലും ഗുണ്ടല്‍പേട്ടയിലുമെത്തിച്ചും തെളിവെടുക്കും.
ജൂണ്‍ 28-നാണ് ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.ചേരമ്പാടിയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മുഖ്യപ്രതി നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിസിപി അരുണ്‍ കെ പവിത്രന്‍ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രന്‍ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *