July 27, 2026

അതിതീവ്ര മഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്; പ്രളയ സാധ്യത മുന്നറിയിപ്പ്

0
site-psd-268
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും അതിശക്തമാകുന്നു. വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് തീവ്രമഴ (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

നാളെ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് പുറമെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം

കൊല്ലം, (ആലപ്പാട് മുതല്‍ ഇടവ വരെ), കണ്ണൂര്‍, കാസറഗോഡ് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (17/07/2025) ഉച്ചയ്ക്ക് 02.30 വരെ 2.9 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) 18/07/2025 രാത്രി 08.30 വരെ 3.0 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട് : കോരപ്പുഴ (കൊള്ളിക്കല്‍ സ്റ്റേഷന്‍), കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍) – CWC

കണ്ണൂര്‍ : പെരുമ്പ (കൈതപ്രം സ്റ്റേഷന്‍)

കാസര്‍കോട് : ഷിറിയ (അംഗഡിമൊഗര്‍ സ്റ്റേഷന്‍), ഉപ്പള (ഉപ്പള സ്റ്റേഷന്‍), നിലേശ്വരം (ചായോം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)

മഞ്ഞ അലര്‍ട്ട്

വയനാട് : കബനി (മുത്തങ്ങ സ്റ്റേഷന്‍)

കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)

കണ്ണൂര്‍ : അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷന്‍ & മെരുവമ്പായി സ്റ്റേഷന്‍), കവ്വായി (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)

കാസറഗോഡ് : ഉപ്പള (ആനക്കല്‍ സ്റ്റേഷന്‍), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷന്‍), കാര്യംക്കോട് (ഭീമനാടി സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *