അവക്കാഡോ കൃഷി രീതികളും വിപണനവും സാധ്യതകളും സെമിനാര്‍ 30,31 തീയ്യതികളില്‍
അമ്പലവയല്‍: രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ അവക്കാഡോ ഉല്‍പ്പാദിക്കുന്ന വയനാട് ഹില്‍സ് ഫാര്‍മേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനി (ഡബ്ല്യഎച്ച്എഫ്പിസി) യും അമ്പലവയല്‍ ആര്‍.എ ആര്‍ എസും ചേര്‍ന്ന് അവക്കാഡോ കൃഷി രീതികളും വിപണനവും സാധ്യതകളും കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സെമിനാര്‍ നടത്തുന്നു. ജൂലായ് 30,31 തീയ്യതികളിലായി അമ്പലവയല്‍ വ്യാപാരഭവനില്‍ നടക്കുന്ന സെമിനാര്‍ ദക്ഷിണേന്ത്യയിലെ അവക്കാഡാ കൃഷി വ്യാപനത്തിന് എല്ലാവിധ ക്ലാസ്സുകളും സഹായങ്ങളും നല്‍കുന്ന ഹെല്‍പ് ഡെസ്‌ക് അടക്കം ഉള്‍കൊള്ളിച്ചാണ് സെമിനാര്‍ നടക്കുന്നത്.
രണ്ട് ദിവത്തെ ഉച്ചഭക്ഷണമടക്കം സൗകര്യങ്ങളും വിശദമായ കൃഷിരീതികളടങ്ങുന്ന കിറ്റും ബന്ധപ്പെട്ട ശാസ്ത്രജ്ഞന്‍മാരുമായുള്ള സംവാദങ്ങളും ഭാവിയിലേക്കുള്ള ഉപദേശവും ലഭ്യമാകുന്ന തരത്തിലാണ് സെമിനാര്‍ നടക്കുന്നത്.മനുഷ്യ ശരീരത്തിനാവശ്യമായ ഒമേഗ ത്രീ ഫാറ്റ് അടക്കം പോഷകങ്ങളുടെ കലവറയായ അവക്കാഡോ കൃഷി കൃഷിയുടെ ഈറ്റില്ലമായ അമ്പലവയലിനെ അവക്കാഡോ സിറ്റിയായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യം കൂടി സെമിനാറുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ലിങ്ക് വഴി രജിസ്റ്റ്ര് ചെയ്യാവുന്നതാണ്.





Leave a Reply