January 24, 2026

എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവിന് തുടക്കം

0
site-psd-295
By ന്യൂസ് വയനാട് ബ്യൂറോ

 

 

കല്‍പ്പറ്റ: 32-ാമത് എസ്എസ്എഫ് ജില്ലാ സാഹിത്യോത്സവിന് കമ്പളക്കാടില്‍ തുടക്കം. അല്‍ഗോരിതം എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്‌കരിക്കുന്നത്. പ്രമേയവുമായി ബന്ധപ്പെട്ട സായാഹ്ന ചര്‍ച്ചകള്‍, അവതരണങ്ങള്‍, ലെഗസി മീറ്റ്, ആത്മീയ സംഗമം, കരിയര്‍ എക്സ്പോ തുടങ്ങി വ്യത്യസ്ത സെഷനുകള്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടക്കും.

കലയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കലാ സാഹിത്യ ആഘോഷമായ സാഹിത്യോത്സവില്‍, സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഫാമിലിയില്‍ നിന്ന് തുടങ്ങി ബ്ലോക്ക്,യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ ഘടകങ്ങളില്‍ കഴിവുകള്‍ തെളിയിച്ച 1500 ഓളം പ്രതിഭകള്‍ ആണ് മാറ്റുരക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *