April 16, 2026

പുല്‍പ്പള്ളി റോട്ടറി ക്ലബ്ബിന് പുതിയ സാരഥികള്‍

0
site-psd-296
By ന്യൂസ് വയനാട് ബ്യൂറോ

 

 

പുല്‍പ്പള്ളി:പെപ്പര്‍ ടൗണ്‍ പുല്‍പ്പള്ളി റോട്ടറി ക്ലബ് നവാഗതരായ റോട്ടേറിയന്‍സിനെ സ്വാഗതം ചെയ്ത് ഇന്‍സ്റ്റലേഷന്‍ -2025 സംഘടിപ്പിച്ചു.മുഖ്യാതിഥി റൊട്ടേ : ദീപക് കുമാര്‍ കോറോത്ത് (റൊട്ടറി ഡിസ്റ്റിക് ഗവര്‍ണര്‍ നോമിനി) ദീപം തെളിയച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി റൊട്ടേ : സനില്‍ സദാനന്ദന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റ് ജി ജി ആര്‍ ഇന്ദിരാ സുകുമാരന്‍ വിടവാങ്ങല്‍ പ്രഭാഷണം നടത്തി.പെപ്പര്‍ ടൗണ്‍ പുല്‍പ്പള്ളി റോട്ടറി ക്ലബ് പുതിയ പ്രസിഡന്റായി പോള്‍. വി. ടോമിനെയും, സെക്രട്ടറിയായി മനോജ് വി. എമ്മിനെയും സ്ഥാനാരോഹണം ചെയ്ത് റൊട്ടേ : ജോബീഷ് ആമുഖ പ്രസംഗം നടത്തി.

പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത പോള്‍. വി.ടോം റോട്ടറി ക്ലബ്ബിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.പെപ്പര്‍ ടൗണ്‍ റോട്ടറി ക്ലബ് പുല്‍പ്പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളായ റൊട്ടേ : ദീപാ ഷാജി (പബ്ലിക് ഇമേജ്), റൊട്ടേ : സനില്‍ സദാനന്ദന്‍ , റൊട്ടേ :ജിജി മോള്‍ (റോട്ടറി അന്തര്‍ദേശീയ തല ഫ്രണ്ട്ഷിപ്പ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം മലേഷ്യ), റൊട്ടേ : ശ്രീകല ദിബു ( വര്‍ക്കിംഗ് പ്രൊഫഷണല്‍), ജി ജി ആര്‍ : റൊട്ടേ : ബിജു ശ്രീധര്‍ (യോഗ മാസ്റ്റര്‍ – മെഡിറ്റേഷന്‍ ട്രെയിനര്‍) , റൊട്ടേ : ഷിനോജ് (കണക്ക് പിള്ള) എന്നിവരെ അവാര്‍ഡ് നല്‍കി ആദരിച്ചു.റോട്ടറി ക്ലബ്ബില്‍ പുതുതായി ചേര്‍ന്ന നവാഗതര്‍ക്ക് സ്വാഗതമേകി.

പുല്‍പ്പള്ളി റോട്ടറി ക്ലബ് ഡയാലിസിസ് രോഗികളെ സഹായിക്കാനുള്ള പ്രൊജക്റ്റ് റോട്ടറി കിഡ്‌നി കെയറി ന്റെ ലോഞ്ചിംഗ് നടത്തി.പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളിന് പുല്‍പ്പള്ളി റോട്ടറി ക്ലബ് വീല്‍ ചെയര്‍ നല്‍കി.20025 വര്‍ഷത്തില്‍ എസ് എസ് എല്‍ സി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍ ഗ്രാജുവേഷന്‍ കഴിഞ്ഞവര്‍, ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര്‍ ബഹുമതി നേടിയ ക്ലബ് മെമ്പേഴ്‌സിന്റെ മക്കളെ പുരസ്‌കാരം നല്‍കി ആദരിച്ചു.ഡി ജി എന്‍ റൊട്ടേ : ദീപക് കുമാര്‍ കോറോത്ത്, ബത്തേരി റോട്ടറി ക്ലബ്, ബത്തേരി സെന്‍ട്രല്‍ റോട്ടറി ക്ലബ്, മീനങ്ങാടി, ഗൂഡല്ലൂര്‍, മാനന്തവാടി കല്‍പ്പറ്റ ക്ലബ്ബിലെയും പ്രസിഡന്റുമാര്‍, പുല്‍പ്പള്ളി റോട്ടറി ക്ലബ് ട്രഷറര്‍ ഷിജു വിന്‍സന്റ് ആശംസകള്‍ പറഞ്ഞു.റോട്ടറി ക്ലബ് ഇന്‍സ്റ്റലേഷന്റെ ഭാഗമായി റോട്ടേറിയന്‍സ് വിവിധയ കലാപരിപാടികള്‍ നടത്തി.സെക്രട്ടറി മനോജ് വി.എം നന്ദി പറഞ്ഞു.റോട്ടറി ക്ലബ് ഇന്‍സ്റ്റലേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ റൊട്ടേ : ജോണ്‍സണ്‍ സ്വാഗതം ആശംസിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *