April 30, 2026

കെഎസ്ഇബി ലൈനിലേക്ക് മരം പൊട്ടി വീഴാറായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍

0
site-psd-305
By ന്യൂസ് വയനാട് ബ്യൂറോ

 

മുള്ളന്‍കൊല്ലി : കെഎസ്ഇബി ലൈനിലേക്ക് മരം പൊട്ടി വീഴാറായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണം.കെഎസ്ഇബി പാടിച്ചിറ സെക്ഷനില്‍പ്പെടുന്ന കടമ്പൂര്‍ ചേലൂര്‍ റൂട്ടിലാണ് ഈ മരം എപ്പോള്‍ വേണമെങ്കിലും കെഎസ്ഇബിയുടെ ലൈനിലേക്ക് വീഴാന്‍ തയ്യാറായി നില്‍ക്കുന്നത്.പാടിച്ചിറ കെഎസ്ഇബി അധികൃതരെ അറിയിച്ചപ്പോള്‍ ഇത് ഞങ്ങളുടെ പണിയല്ലെന്നും വേണമെങ്കില്‍ ലൈന്‍ അഴിച്ചു കൊടുക്കാമെന്നും, പഞ്ചായത്തിന്റെ പണിയാണ് ഇത് എന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

എത്രയും വേഗം ഈ പൊട്ടിയ കമ്പ് വേണ്ടപ്പെട്ട അധികൃതര്‍ മുറിച്ചുമാറ്റിയില്ല എങ്കില്‍ ഒരു വന്‍ അപകടത്തിന് സാധ്യതയാണ് ഉള്ളത്.ഒരു അപകടം വന്നതിനുശേഷം മാത്രം നന്നാക്കുന്ന രീതി മാറണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *