April 16, 2026

സ്വാതന്ത്രദിനാഘോഷം; മധുരോത്സവം ഇന്ന് ആരംഭിക്കും

0
site-psd-172
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇന്ന് തുടക്കമാവും. ഈ വര്‍ഷത്തെ സ്വതന്ത്രദിന പരിപാടികള്‍ക്ക് വ്യത്യസ്ത മുഖം നല്‍കിക്കൊണ്ട് സ്വാതന്ത്ര്യ ദിനത്തലേന്ന് മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തില്‍ എത്തുന്ന മുഴുവനാളുകളെയും പങ്കെടുപ്പിച്ച് ആസാദി മധുരോത്സവം നടക്കും.ഓഗസ്റ്റ് 15 ന് 9.15ന് ദേശീയ പതാക ഉര്‍ത്തല്‍ ചടങ്ങ് നടത്തി വിദ്യാലയത്തില്‍ ഔദ്യോഗികമായി സ്വതന്ത്രദിന പരിപാടികള്‍ ആരംഭിക്കും.

കുട്ടികള്‍ക്കും വിദ്യാലയത്തില്‍ എത്തുന്ന മുഴുവനാളുകള്‍ക്കും മധുര പായസവിതരണം നടത്തിയും, പ്രീ ്രൈപമറി വിദ്യാര്‍ത്ഥികളുടെ ്രൈട കളര്‍ അസംബ്ലിയും, ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാര്‍ന്ന സ്വാതന്ത്ര്യദിന പരിപാടികളും ഫാഷ് മോബും മുന്നോടി നടക്കും.പൂര്‍വ വിദ്യാര്‍ത്ഥിയും 21 വര്‍ഷത്തെ സൈനിക സേവനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ റഫീഖ് പുലിക്കോടനെ ആദരിക്കല്‍ ചടങ്ങും, ജെ.സി. അംഗങ്ങുടെ സ്‌കാഫിംഗ് സെറമണി, സ്‌കൗട്ട് & ഗൈഡ് എസ്.വി.സി വിദ്യാര്‍ത്ഥികളുടെ പരേഡും,രക്ഷിതാക്കള്‍ക്ക് സ്വാതന്ത്ര്യ ചോദ്യോത്സവം എന്ന പേരിന്‍ പ്രത്യേക ക്വിസ്സ് മത്സരവും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *