April 16, 2026

ചുമര്‍ പത്രം പ്രകാശനം ചെയ്തു

0
site-psd-174
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: 2025 -26 അധ്യയന വര്‍ഷത്തിലെ അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളില്‍ നടന്ന മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്ത് Arise and Rise എന്നപേരില്‍ ഇറക്കിയ ചുമര്‍ പത്രം വയനാട് ജില്ല എച്ച്എം എഇഒ ഫോറം സെക്രട്ടറി ബിനു തോമസ് സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ബെനിറ്റോ വര്‍ഗീസ് ജോസഫിനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍ ഷോജി ജോസഫ് അധ്യക്ഷനായി.തുടര്‍ മാസങ്ങളില്‍ മറ്റു ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളില്‍ ചുമര്‍ പത്രങ്ങള്‍ തയ്യാറാക്കുന്നത് വിദ്യാര്‍ത്ഥികളെ കൂടുതല്‍ കഴ്ച്ചപ്പാടുള്ളവരായി വളരാന്‍ സഹായകമാവും എന്നദ്ദേഹം കുട്ടികളോടു സംവദിച്ചു. അധ്യാപകരായ സ്മിതാ തോമസ്, ജിന്‍സി ജോണ്‍, ഐ വി സെബാസ്റ്റ്യന്‍, സ്വപ്ന പി ജെ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *