കൗമാര കലോത്സവത്തിന് തിരി തെളിഞ്ഞു; ചെറൂർ സെന്റ് മേരിസിന് ഒന്നാം സ്ഥാനം
മാനന്തവാടി: ഒഎസ് എസ്എഇ മാനന്തവാടി ഡിസ്ട്രിക്റ്റ് തല കൗമാര കലോത്സവം ചെറൂർ സെന്റ് മേരിസ് പള്ളിയിൽ വച്ച് നടന്നു. ഡിസ്ട്രിക്റ്റ് പ്രസിഡന്റ് ഫാ. ടി. എം. കുര്യാക്കോസ് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബെന്നി, ഭദ്രാസന സെക്രട്ടറി വി. എം. വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിവിധ മത്സരങ്ങളിൽ നിന്നായി 140 പോയിന്റ് നേടി ചെറൂർ സെന്റ് മേരിസ് ഒന്നാം സ്ഥാനവും, 135 പോയിന്റ് നേടി സെന്റ് ജോർജ് സീനായി രണ്ടാം സ്ഥാനവും, 130 പോയിന്റ് നേടി സെന്റ് ജോർജ് താബോർ മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ഫാ. ജിബിൻ, ഫാ. ഷാജി മത്തായി, ഫാ. ഫിലിപ്പ്, ഫാ. ജോബി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ എൽദോ ജി. പ്രോഗ്രാമുകൾ ഏകോപിപ്പിച്ചു. വിവിധ ഇടവകകളിലെ ഹെഡ്മാസ്റ്റർമാർ, അധ്യാപകർ, മാതാപിതാക്കൾ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സഹകരണം പരിപാടിക്ക് ഉണർവേകി. ഡിസ്ട്രിക്റ്റ് സെക്രട്ടറി ജോൺസൺ പാട്ടുപാള ചടങ്ങിൽ നന്ദി അറിയിച്ചു.





Leave a Reply