May 28, 2026

കരാര്‍ തത്ക്കാലിക ജീവനക്കാരെരയും പിരിച്ചുവിടണം മുസ്ലിം ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ

 

കോറോം തൊണ്ടര്‍നാട് പഞ്ചായത്തിലെ മുഴുവന്‍ കരാര്‍ തത്ക്കാലിക ജീവനക്കാരെരയും പിരിച്ചുവിടണമെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേര്‍ത്ത തൊണ്ടര്‍നാട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.യോഗത്തില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു ആദ്യക്ഷനായി.മാനന്തവാടി നിയോ :മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്തു ഹാജി യോഗം ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് തട്ടിപ്പില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കുമേതിരെ നടപടി സ്വീകരിക്കുക,താത്ക്കാലിക ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കും.ഏഴു കൊടിയോളം രൂപയുടെ തൊഴിലുറപ്പ് തട്ടിപ്പില്‍ പിന്നില്‍ പ്രവര്‍ത്തിച്ച കരാര്‍ തൊഴിലാളികള്‍ അടക്കമുള്ള താത്ക്കാലിക ജീവനക്കാരെല്ലാം സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നടത്തിയ എല്ലാ അഴിമതിക്ക് പിന്നിലും ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് ഈ ജീവനക്കാരാണ് ഈ താത്ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് സിപിഎം പഞ്ചായത്തില്‍ നിന്ന്. കോടികള്‍ കൊള്ളയടിച്ചത്.ജനറല്‍ സെക്രട്ടറി അലൈകുട്ടി ആറങ്ങാടന്‍ സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍,അബ്ദുള്ള കേളോത്, മുസ്തഫ മോന്തോല്‍, പി. എ. മൊയ്തുട്ടി, ആമിന സത്താര്‍, അമ്മത് പാലോളി , കെ കബീര്‍ ,വി പോക്കര്‍, ഉസ്മാന്‍ ബി. കെ,നൗഫല്‍ കേളോത്, പടയാന്‍ അബ്ദുള്ള, ഹമീദ് വി. സി,തെല്ലാന്‍ അമ്മത് ഹാജി ,മൊയ്തുട്ടി ആറ്. വി. ,ആവ തൊടുവ എന്നിവര്‍ സംസാരിച്ചു .സെക്രട്ടറി അഷ്‌കര്‍ നന്ദി പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *