April 16, 2026

എംപി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി പരാജയമാണെന്ന് എല്‍ഡിഎഫ്

0
site-psd-8
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് സഹായം നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും പല ഔദ്യോഗിക പരിപാടികള്‍ക്കും എംപി സ്ഥലത്ത് എത്തുന്നില്ലെന്നും എല്‍ഡിഎഫ് നേതാക്കള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസ് നടത്തുന്ന പരിപാടികളില്‍ ഫോട്ടോ വയ്ക്കുകയും സന്ദേശം അയക്കുകയും മാത്രമാണ് പ്രിയങ്ക ഗാന്ധി ചെയ്യുന്നതെന്നും മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു.ഈ വിഷയങ്ങള്‍ ഉയര്‍ത്തി സെപ്റ്റംബര്‍ 19ന് കല്‍പ്പറ്റയില്‍ മനുഷ്യ ചങ്ങല നടത്തും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുരന്തബാധിതര്‍ക്ക് ഭവന നിര്‍മ്മാണത്തിനായി കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസും പണം പിരിച്ച് വീടുകളുടെ നിര്‍മ്മാണം ഇനിയും തുടങ്ങിയിട്ടില്ല. മുസ്ലിം ലീഗ് കമ്പോള വിലയേക്കാള്‍ പതിന്മടങ്ങ് വില നല്‍കുകയാണ് തോട്ടഭൂമി വാങ്ങിയത്
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുകയാണ് ലീഗ് ,മുസ്ലിം ലീഗ് ചെയ്തത് ധാര്‍മികമായ നടപടിയല്ലെന്നും എല്‍ഡിഎഫ്‌നേതാക്കള്‍ ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *