ജ്യോതിര്‍ഗമയ രക്തദാന ക്യാമ്പ് നടത്തി
കോറോം: കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലിയുടെയും എം ജെഎസ്എസ് എ മലബാര്‍ ഭദ്രാസനത്തിന്റെ ഗോള്‍ഡന്‍ ജൂബിലിയുടെയും ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. വികാരി ഫാ. എല്‍ദോ കൂരന്‍താഴത്തു പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബൈജു തൊണ്ടുങ്ങല്‍ അധ്യക്ഷനായി.ടീം ജ്യോതിര്‍ഗമയ കോ- ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് രക്തദാന സന്ദേശം നല്‍കി.പള്ളി സെക്രട്ടറി അഖില്‍ ഏലിയാസ്,ഫാ.എല്‍ദോ ഷാജു പനച്ചിയില്‍,ഫാ.അനൂപ് ചാത്തനാട്ടുകുടി,ഷിനു ജോണ്‍,ജിജോ വള്ളിക്കാട്ടില്‍,പി.പി.ബിജു,സുനില്‍ തൊട്ടിയില്‍ എന്നിവര്‍ സംസാരിച്ചു.
കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍ വെച്ച് നടന്ന ക്യാംപിന് മാനന്തവാടി മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വിദ്യ , കൗണ്‍സിലര്‍ സിബി മാത്യു , നഴ്‌സിങ് ഓഫീസര്‍ നിഷ മാത്യു , ടെക്‌നീഷ്യന്മാരായ ബി. എസ്.ബീന , കെ.പി. മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി .





Leave a Reply