April 16, 2026

കേന്ദ്രസം സ്ഥാന സര്‍ക്കാരുകള്‍ വയനാടിന്റെ രക്ഷയ്ക്ക് എത്തണം: ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കണം: ബദല്‍ റോഡ് വികസന സമിതി

0
site-psd-10
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നാളിതുവരെ കാണാത്ത ഗുരുതരമായ സുരക്ഷാ ഭീഷണിയും മണ്ണിടിച്ചിലും, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഗതാഗത തടസവും ഒറ്റപ്പെടലും അനുഭവപ്പെടുന്ന, 8 ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന ആസ്പിരേഷന്‍ ജില്ലയായ വയനാടിന്റെ സമഗ്ര രക്ഷയ്ക്ക് കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ ഉടനടി എത്തണമെന്ന് പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത,മൈസൂര്‍ പുറക്കാട്ടിരി ഗ്രീന്‍ഫീല്‍ഡ് ഹൈവേ വികസന സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി, ബാബു ഫിലിപ്പ്, അഗസ്റ്റിന്‍ വി എ, കെ എം ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട് സന്ദര്‍ശിക്കണമെന്നും വയനാട് കോഴിക്കോട് മേഖലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടണമെന്നും വികസന സമിതി ചെയര്‍മാന്‍ കെ എ ആന്റണി ആവശ്യപ്പെട്ടു.

ജില്ല രൂപീകൃതമായിട്ട് 45 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നൂറ്റാണ്ടുകള്‍ മുന്‍പ് പണിത താമരശ്ശേരി ചുരം പാത മാത്രമാണ് ഏക ആശ്രയമായിട്ട് ഉള്ളത്.മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ മികച്ച ചികിത്സയ്ക്കുവേണ്ടി കോഴിക്കോടേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്.വളരെ വീതി കുറഞ്ഞ കുറ്റ്യാടി ചുരത്തിലൂടെ വാഹനങ്ങള്‍ തിരിച്ചുവിടുന്നത് ആ പ്രദേശത്തും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട് .റെയില്‍വേ സര്‍വീസും വിമാന സര്‍വീസും വയനാട്ടില്‍ ഇല്ലാത്തതുകൊണ്ട് എല്ലാകാര്യത്തിനും കോഴിക്കോടിനെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. 70% പണി പൂര്‍ത്തീകരിച്ച വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വനത്തിലൂടെ റോഡ് വെട്ടുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ട പൂഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ പാതയുടെ നിര്‍മ്മാണത്തിന് ആവശ്യമായ അനുവാദം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് നേടിയെടുക്കുക മാത്രമാണ് ഏക പോംവഴിയെന്നും ബദല്‍ റോഡ് വികസന സമിതി.

നിലവില്‍ സര്‍വ്വേക്ക് 2 കോടി രൂപ അനുവദിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡിനെ തത്ത്വത്തില്‍ അംഗീകരിച്ച സംസ്ഥാന ഇടതുപക്ഷ ഗവണ്‍മെന്റ് പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത യാഥാര്‍ത്ഥ്യമാക്കിത്തന്നേ തീരുവെന്ന് അവര്‍ ആവശ്യപ്പെട്ടു.തുരങ്ക പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയാക്കുവാന്‍ നാലുവര്‍ഷം എടുക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സംസ്ഥാന ഗവണ്‍മെന്റ് അവരുടെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഈ ബദല്‍ പാതയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.ആറുമാസംകൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന ചുരമില്ലാത്ത വന്‍ വളവുകള്‍ ഇല്ലാത്ത വലിയ പാലങ്ങള്‍ ആവശ്യമില്ലാത്ത, കുത്തനെയുള്ള കയറ്റങ്ങള്‍ ഇല്ലാത്ത, വളരെ എളുപ്പത്തില്‍ കുറഞ്ഞ ആഘാതത്തിലും , ചിലവിലും ചുരുങ്ങിയ സമയം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന ഈ ബദല്‍ പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിച്ചേ മതിയാവൂ .മേപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തില്‍ പടിഞ്ഞാറത്തറ ബദല്‍ റോഡിനും അനുമതി നല്‍കുവാന്‍ പുതിയ സാഹചര്യത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാകും. ഉടനടി അപേക്ഷയും ഡി. പി.ആര്‍ അടക്കമുള്ള മുഴുവന്‍ രേഖകളും സര്‍വ്വേ റിപ്പോര്‍ട്ടും കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച് അംഗീകാരം നേടുവാന്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് തയ്യാറാകണം.
കൂടാതെ പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാതയിലേക്ക് മലയോര ഹൈവേ വഴി താമരശ്ശേരി ഭാഗത്തു നിന്ന് ഈ ബദല്‍ പാതയിലേക്ക് പ്രവേശിക്കുവാന്‍ കഴിയുമെന്നുള്ളത് വലിയ നേട്ടമാണ്.ഇതോടൊപ്പം കോഴിക്കോടിനെ എളുപ്പത്തില്‍ മൈസൂരുമായി ബന്ധിപ്പിക്കാവുന്ന പുറക്കാട്ടിരി കുറ്റ്യാടി മാനന്തവാടി മൈസൂര്‍ ഗ്രീന്‍ഫീല്‍ഡ് ഹൈവേയും യാഥാര്‍ത്ഥ്യമാക്കണം. 2022ല്‍ 7134 കോടി രൂപ വകയിരുത്തിയതായി രാഹുല്‍ ഗാന്ധി എംപിയെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രിരേഖാമൂലം അറിയിച്ചതാണ് പുതിയ അലൈന്‍മെന്റ് സമര്‍പ്പിക്കുവാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. ബാംഗ്ലൂര്‍ മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഈ രണ്ടു ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത് പുറക്കാട്ടിരി മൈസൂര്‍ പാത ഇപ്പോഴും കേന്ദ്ര ഗവണ്‍മെന്റിന്റെസജീവ പരിഗണനയില്‍ ഉണ്ടെന്ന് അടുത്തകാലത്ത് ഫ്രാന്‍സിസ് ജോര്‍ജ് എംപിയെ അറിയിച്ചത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. മൈസൂര്‍ പുറക്കാട്ടിരി കുറ്റ്യാടി ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ഥ്യം ആക്കേണ്ടത് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വയനാടിന്റെ നിലനില്‍പ്പിനു ആവശ്യമാണ്. ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന ഗവണ്‍മെന്റ്കള്‍ക്കും ജനപ്രതിനിധികള്‍ക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിന്‍ ഗഡ്ക്കരിക്കും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, മന്ത്രിമാര്‍ അടക്കമുള്ള രാഷ്ട്രീയ കക്ഷി നേതാക്കള്‍, തുടങ്ങിയവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. രാത്രികാല യാത്ര നിരോധനം ഇല്ലാത്ത 24 മണിക്കൂര്‍ ഗതാഗതം നടക്കുന്ന കോഴിക്കോടിനെ കര്‍ണാടകയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന, ദൈര്‍ഘ്യം കുറഞ്ഞ നിലവിലുള്ള പാതയാണിത്. വനംഭൂമിയോ സ്വകാര്യഭൂമിയോ ആവശ്യമില്ലാതെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന പാതയാണിത് ചുരത്തിലെ യാത്രക്കുരത്തിനും രാത്രികാല യാത്ര നിരോധനത്തിനും ശാശ്വത പരിഹാരമാകുന്ന ഈ പാത യാതൊരു സാങ്കേതിക തടസ്സങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്ത വന്യമൃഗസംരക്ഷണം ഉറപ്പുവരുത്തുന്ന പാതയാണിത്.ഈ രണ്ടു പാതകളും യാഥാര്‍ത്ഥ്യമായാല്‍ വയനാട് ഒറ്റപ്പെടുന്ന ദയനീയമായ സാഹചര്യം ഒഴിവാക്കാന്‍ കഴിയും എന്നു മാത്രമല്ല മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിനും, ചരക്കു ലോറി ഗതാഗത രംഗത്തും വയനാടിന്റെ ടൂറിസം രംഗത്തും

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *