April 16, 2026

തരിയോട് വില്ലേജില്‍ പോസ്റ്റ് ഓഫീസ് ആരംഭിച്ചു

0
site-psd-13
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജില്‍ പോസ്റ്റല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതില്‍ നന്ദി അറിയിച്ച് കോഴിക്കോട് ഡിവിഷന്‍ പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ടിന് കത്തെഴുതി പോസ്റ്റ് ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടക്കത്തില്‍ കത്ത് വിതരണം ഒഴികെയുള്ള എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും. പോസ്റ്റ് ഓഫീസിന്റെ പേര് പാറത്തോട് എന്നും പിന്‍കോഡ് 673575 എന്നും ആയിരിക്കും.

കുന്നമംഗലം സബ്ഡിവിഷന്‍ മെയില്‍ ഓവര്‍സിയര്‍ സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിബില്‍ എഡ്വാര്‍ഡ്, ചന്ദ്രന്‍ മടത്തുവയല്‍, പൊഴുതന സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ സുരേഷ്, ടി എസ് വര്‍ക്കി, പ്രസീത ബിനു, ജോര്‍ജ് മുട്ടപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *