May 14, 2026

വിദ്യാരംഗം അധ്യാപക കലാ സാഹിത്യ മത്സരം:സ്റ്റെല്ല മാത്യുവിന് കവിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം

0
site-psd-20
By ന്യൂസ് വയനാട് ബ്യൂറോ

നടവയല്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ അധ്യാപകര്‍ക്കായി നടത്തിയ വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കവിത വിഭാഗത്തില്‍ സ്റ്റെല്ല മാത്യു ഒന്നാം സ്ഥാനം നേടി. നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപികയാണ് സ്റ്റെല്ല മാത്യു. രണ്ട് കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ഇതിനോടകം പുസ്തകങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ സെപ്റ്റംബര്‍ 10ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *