April 17, 2026

എം.ജെ.എസ്.എസ്.എ മീനങ്ങാടി മേഖലാ കലോത്സവം; തൃക്കൈപ്പറ്റ ജേതാക്കള്‍

0
site-psd-26
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:എം.ജെ.എസ്.എസ്.എമീനങ്ങാടി മേഖലാ കലോത്സവം തൃക്കൈപ്പറ്റ സെന്റ് തോമസ് പള്ളിയില്‍ നടത്തി. വികാരി ഫാ. ജോര്‍ജ്ജ് നെടുന്തള്ളി അദ്ധ്യക്ഷനായി. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് അനുഗ്രഹപ്രഭാഷണം നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ്, കേന്ദ്ര സെക്രട്ടറി ടി.വിസജീഷ് , ഭദ്രാസന ഡയറക്ടര്‍ അനില്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു.തൃക്കൈപ്പറ്റ സെന്റ് തോമസ് സണ്‍ഡേസ്‌കൂള്‍ 121 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.എം.ജെ. എസ്.എസ്.എമലബാര്‍ ഭദ്രാസനസുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി നേത്രപരിശോദനയും മരുന്ന് വിതരണവും നടത്തി.

കൊളഗപ്പാറ സെന്റ് തോമസ് സണ്‍ഡേസ്‌കൂള്‍ 114 പോയിന്റ് നേടി രണ്ടാം സ്ഥാനവും ചീങ്ങേരി സെന്റ് മേരീസ് സണ്‍ഡേസ്‌കൂള്‍, പൂതാടി സെന്റ് മേരീസ് സണ്‍ഡേസ്‌കൂള്‍ 113 പോയിന്റ് നേടി മൂന്നാം സ്ഥാനംപങ്കിട്ടു.പരിപാടികള്‍ക്ക് ഭദ്രാസന ജോയിന്‍് സെക്രട്ടറി ബേബി വാളാങ്കോട്ട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം പിപി ദാനിയേല്‍ പള്ളി ട്രസ്റ്റി, സെക്രട്ടറി , ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ ടി ജി ഷാജു,സെക്രട്ടറി ബേസില്‍ വി ജോസ്, അധ്യാപക പ്രതിനിധി റെജി കെഎ ഹെഡ്മാസ്റ്റര്‍ പിവി ജോബിഷ്, ബാബു ടി.ജെ എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *