April 17, 2026

വില്‍പനയ്ക്കായി സൂക്ഷിച്ച മദ്യം പിടികൂടി : ഒരാള്‍ അറസ്റ്റില്‍

0
site-psd-27
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയല്‍: ഓണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് 37 ലിറ്റര്‍ അനധികൃത മദ്യം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി പ്രഭാത് (47) അറസ്റ്റിലായി.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രിവന്റീവ് ഓഫീസര്‍ സാബു സി.ഡി.യുടെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് ഇവിടെനിന്ന് കണ്ടെടുത്തത്.ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന പരിശോധനകള്‍ തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ. ഷാജി അറിയിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ് സി.വി., പ്രിവന്റീവ് ഓഫീസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, അനീഷ് എ.എസ്., വിനോദ് പി.ആര്‍., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു എം.എ., മിഥുന്‍ കെ, സുരേഷ് എം, ഡ്രൈവര്‍ പ്രസാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഫസീല ടി. എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *