ഹരിത കര്‍മ്മ സേനക്ക് തരിയോടിന്റെ കരുതല്‍ ഓണം ബോണസ് നല്‍കി
കാവുംമന്ദം: വാതില്‍ പടി ശേഖരണത്തിലും യൂസര്‍ ഫീ കളക്ഷനിലും ശുചിത്വ പദവിയിലും തരിയോടിനെ ജില്ലയിലെ മികച്ച സ്ഥാനത്ത് എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് ജില്ലയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബോണസ് നല്‍കി ചേര്‍ത്തു പിടിക്കുകയാണ് തരിയോട് ഗ്രാമപഞ്ചായത്ത്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി 12% ഓണം ബോണസും ഗ്രാമപഞ്ചായത്തിന്റെ വിഹിതവും ഉള്‍പ്പെടെ 13,000 രൂപ വരെയാണ് ബോണസ് നല്‍കിയത്. ബോണസ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധാ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വാര്‍ഡ്, കെ എന്‍ ഗോപിനാഥന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി രാജേന്ദ്രന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധ മണിയന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി തോമസ്, വിഇഒമാരായ വി എം ശ്രീജിത്ത്, ഫ്രാന്‍സിസ് ലോറന്‍സ്, ഹരിത കര്‍മ്മ സേന കോഡിനേറ്റര്‍ കെ ആര്‍ രാജേഷ്, കണ്‍സോര്‍ഷ്യം പ്രസിഡണ്ട് ബീന ജോഷി, സെക്രട്ടറി സുമ രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി കെ റസാക്ക് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷെറിന്‍ സഹല നന്ദിയും പറഞ്ഞു





Leave a Reply