വയനാട് മെഡിക്കൽ കോളേജ് അനുമതി ജില്ലയ്ക്ക് ഒരു പുതിയ തുടക്കം:ഇ ജെ ബാബു
കൽപ്പറ്റ :വയനാട് മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിലിന്റെ (എൻഎംസി) അനുമതി ലഭിച്ചു, ഇത് വയനാട് ജില്ലയുടെ വികസനത്തിനും ആരോഗ്യമേഖലയ്ക്കും ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. എൽഡിഎഫ് പ്രകടന പത്രികയിലെ ഒരു പ്രധാന വാഗ്ദാനം ഇതിലൂടെ യാഥാർത്ഥ്യമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ കോളേജിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ആത്മാർത്ഥമായ ഇടപെടലുകൾ നടത്തിയ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ഒ.ആർ. കേളു, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് എന്നിവരുടെ ശ്രമങ്ങളെ ഇ.ജെ. ബാബു അഭിനന്ദിച്ചു. അവരുടെ ഇടപെടലുകൾ ഈ നേട്ടത്തിന് നിർണായകമായെന്ന് അദ്ദേഹം പ്രസ്താവിച്ചു.





Leave a Reply