ദാസനക്കര പുഴയിൽ മുങ്ങിത്താഴ്ന്ന സ്ത്രീ മരിച്ചു; രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മാനന്തവാടി: ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന സ്ത്രീയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൈലുകുന്ന് കോളനിയിലെ ശാന്ത (50) ആണ് പുഴയിൽ അകപ്പെട്ടത്.
സംഭവം അറിഞ്ഞെത്തിയ മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ നിന്നും പുറത്തെടുത്ത ഉടൻ തന്നെ ശാന്തയെ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാനന്തവാടി അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.ബി. ബിനു, എ.എസ്. ശ്രീകാന്ത്, ടി. ആനന്ദ്, വി.ഡി. അമൃതേഷ്, കെ.എ. സനൂപ്, ഹോം ഗാർഡ് വി.ജി. രൂപേഷ് എന്നിവർ ചേർന്നാണ് സ്ത്രീയെ പുറത്തെടുത്തത്.





Leave a Reply