പനമരം ബദ്റുൽഹുദാ അക്കാദമി: പുതുവസ്ത്ര വിതരണവും ഓർഫൻ ഹോം കെയർ ഫണ്ടും കൈമാറി
പനമരം: മുഹമ്മദ് നബി (സ)യുടെ 1500-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പനമരം ബദ്റുൽഹുദാ അക്കാദമി നടത്തുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി 115 പേർക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം, ഓർഫൻ ഹോം കെയർ പദ്ധതിയിൽ ഉൾപ്പെട്ട അനാഥകൾക്കുള്ള ഫണ്ടും ചടങ്ങിൽ കൈമാറി.
വരിയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഉദ്ഘാടനം ചെയ്തു. പി. ഉസ്മാൻ മൗലവി ആമുഖപ്രഭാഷണം നടത്തി.
പി.കെ. ഇബ്രാഹീം സഖാഫി, ഷാഫി നൂറാനി, ഹാഫിള് റബീഅ് അസ്ഹരി, ഹാഫിള് വാഹിദ് ഹസ്രത്, ശമീം വെട്ടൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.





Leave a Reply