May 16, 2026

മുള്ളൻകൊല്ലി സംഭവം: കോൺഗ്രസ്സിന് പങ്കില്ലെന്ന് എൻ.ഡി. അപ്പച്ചൻ

0
IMG_20250907_221200
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :മുളളൻകൊല്ലി വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്കോ നേതൃത്വത്തിനോ യാതൊരു പങ്കുമില്ലെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പ്രസ്താവിച്ചു. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന മുളളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ കുറച്ചുകാലമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി പുറത്താക്കിയവരെ കൂട്ടുപിടിച്ച് പാർട്ടിയെയും നേതാക്കളെയും മോശക്കാരാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്നുവന്ന പുതിയ ആരോപണങ്ങൾ. മദ്യവും വെടിമരുന്ന് ശേഖരവും പിടിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രസാദ് എന്ന വ്യക്തിയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും എൻ.ഡി. അപ്പച്ചൻ വ്യക്തമാക്കി.

കാരാട്ടുമല വാർഡ് പ്രസിഡന്റ് തങ്കച്ചനെ യാതൊരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത് പിണറായി സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലുടനീളം കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടക്കുന്ന പൊലീസ് വേട്ടയുടെ ഭാഗമാണിതെന്നും എൻ.ഡി. അപ്പച്ചൻ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *