May 2, 2026

ജനകീയ ശാസ്ത്ര പഠന  സമിതി റിപ്പോര്‍ട്ട്  പ്രസിദ്ധീകരണം 13 ന്

0
site-psd-77
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി.2025 സെപ്തംബര്‍ 13 ന് ശനിയാഴ്ച കല്‍പ്പറ്റ ട്രിഡന്റ് ആര്‍ക്കേഡില്‍ റിപ്പോര്‍ട്ട് പുറത്തിറക്കുകയാണ്.   ചടങ്ങിനോടനുബന്ധിച്ച് ,പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഗമവും  നടക്കും. ഉച്ചക്ക് 2 മണിക്ക് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക

മേധ പട്കര്‍ ഓണ്‍ലൈനില്‍ പരിപാടി ഉദ്ഘാടനം ചെയ്യും.3.30 ന് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രകാശനം നടക്കും.പ്രമുഖ സാമൂഹ്യ വിമര്‍ശകനും രാഷ്ട്രീയ നിരീക്ഷകനുമായജോസഫ് സി മാത്യു പുസ്തകം ഏറ്റുവാങ്ങും.

 

 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാര്‍,പഠന സമിതി അംഗങ്ങളും ശാസ്ത്ര  പ്രതിഭകളുമായ സാഗര്‍ ധാര,എസ് അഭിലാഷ്,ടി വി സജീവ്,സി കെ വിഷ്ണുദാസ്, ചെറുവയല്‍ രാമന്‍,കെ ആര്‍  അജിതന്‍,സ്മിത പി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാഗത സംഘം ചെയര്‍മാന്‍ എം കെ രാമദാസ്, കണ്‍വീനര്‍ പി ജി മോഹന്‍ദാസ്, പശ്ചിമഘട്ട സംരക്ഷണ സമിതി അധ്യക്ഷന്‍ വര്‍ഗീസ് വട്ടേക്കാട്ടില്‍, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രതിനിധി ബാബു മൈലമ്പാടി, മലബാര്‍ നാച്വറല്‍ പ്രൊട്ടക്ഷന്‍ ഫോറം അംഗം ബാവന്‍കുട്ടി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പങ്കാളികളായ മുഴുവന്‍ ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും പൂര്‍ണ്ണമായും സൗജന്യമായും സ്വന്തം ചെലവിലുമാണ് പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ളത്.  പൂര്‍ണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് തികച്ചും ശാസ്ത്രീയവും ഗൗരവമാര്‍ന്നതുമായ ഈ റിപ്പോര്‍ട്ട്  സമൂഹത്തിന്റെ  മുന്നിലേക്ക് എത്തിക്കുന്നത്. തെന്നുന്ന ഭൂമി; ചിതറുന്ന ജീവിതങ്ങള്‍ എന്നു പേരില്‍ ഈ റിപ്പോര്‍ട്ട് പുസ്തക രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.224 പേജുകള്‍ വരുന്ന, 400 രൂപ മുഖവില നിശ്ചയിച്ചിട്ടുള്ള, പൂര്‍ണ്ണമായും കളര്‍ പേജുകളുള്ള, ഈ റിപ്പോര്‍ട്ട്  250 രൂപ വിലയ്ക്ക് പ്രീ-പബ്ലിക്കേഷന്‍ നിരക്കിലാണ്.നല്‍കുന്നത്.മുന്നറിയിപ്പുകള്‍ അവഗണിച്ച് നിര്‍മ്മാണത്തിന് ശ്രമിക്കുന്ന, ആനക്കാംപൊയില്‍ – കള്ളാടി ടണല്‍ പാത ഉയര്‍ത്തുന്ന, ആശങ്കകള്‍ പങ്കുവെക്കുന്ന  ഒത്തുചേരലില്‍ അഡ്വ: പി ചാത്തുക്കുട്ടി, അഡ്വ:വിനോദ് പയ്യട, ജോയ് കൈതാരം,ടി വി രാജന്‍, എന്‍ ബാദുഷ, എം പി കുഞ്ഞിക്കണാരന്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *