പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ പാത:കോഴിക്കോട് ജില്ലയിലെ സര്‍വേ വീണ്ടും തുടങ്ങി
കല്‍പ്പറ്റ:വയനാട്ടിലേക്കുള്ള ബദല്‍പാതയായ പൂഴിത്തോട്- പടിഞ്ഞാറത്തറ പാതയുടെ കോഴിക്കോട് ജില്ലയിലെ ഭാഗങ്ങളില്‍ നിര്‍ത്തിവെച്ച സര്‍വേ നടപടികള്‍ ഇന്നലെ തുടങ്ങി.കോഴിക്കോട് ജില്ലയിലുള്‍പ്പെട്ട മുന്നരകിലോമീറ്ററോളം ദൂരത്താണ് വനമേഖലയില്‍ സര്‍വേ നടത്തുന്നത്. വയനാട്ടിലേത് നേരത്തേ പൂര്‍ത്തിയാക്കിയിരു ന്നു വയനാട് അതിര്‍ത്തിയിലെ കരിങ്കു ണ്ണിമുതല്‍ പനയ്ക്കുംകടവ് ഭാഗം വരെയാ ണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. വനം വകുപ്പിന്റെ അനുമതി ലഭിക്കാനുള്ള കാ ലതാമസമാണ് സര്‍വേ നിണ്ടുപോയത്.
ചുരമില്ലാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പടി ഞ്ഞാറത്തറ-പൂഴിത്തോട് റോഡിനായു ള കാത്തിരിപ്പിന് 30 വര്‍ഷത്തെ പഴ ക്കമുണ്ട്. പാതയുടെ 10.61 കിലോമീറ്റര്‍ കോഴിക്കോടും 18.22 കിലോമീറ്റര്‍ വയ നാട്ടിലുമാണ്. വയനാട്ടിലെ പടിഞ്ഞാറ ത്തറ ബാണാസുര സാഗര്‍ അണക്കെ ട്ടിനടുത്തുനിന്ന് തുടങ്ങി കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് പൂഴി ത്തോട് അവസാനിക്കുന്ന പാതയാണി ത്. 1994 സെപ്റ്റംബര്‍ 24ന് പ്രവൃത്തി ഉദ്ഘാടനം നടത്തിയ 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബദല്‍പ്പാതയുടെ 75 ശ തമാനം നിര്‍മാണവും പൂര്‍ത്തിയായിട്ടു ണ്ട്. പിന്നീട് നിലച്ചു
12 കിലോമീറ്റര്‍ വനത്തിലൂടെ കടന്നു പോവേണ്ടതിനാല്‍ ഏറ്റെടുക്കേണ്ട 52 ഏക്കര്‍ വനഭൂമിക്കുപകരം 104 ഏക്കര്‍ സ്ഥലം വനവത്കരണത്തിന് വിട്ടുകൊ ടുത്തിരുന്നു. തുടര്‍ന്ന് പൂഴിത്തോടുഭാഗ ത്ത് വനാതിര്‍ത്തിവരെ മൂന്നു കിലോമിപടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍പാതയില്‍ പൂഴിത്തോട് ഭാഗത്തെ നിര്‍മാണം മുടങ്ങിയ സ്ഥലം മുറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളംവരെ എട്ടുകിലോമീറ്ററും പ്രവൃത്തി നടത്തി എന്നാല്‍, വനഭൂമി വിട്ടുനല്‍കുന്ന കാ ര്യത്തില്‍ കേന്ദ്ര വനം മന്ത്രാലയം തീരു മാനമെടുക്കാതെ വന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി സെപ്റ്റംബര്‍ 18ന് സര്‍വേക്കുള്ള സ മയപരിധി അവസാനിക്കുമെന്ന് നേര ത്തെ അധികൃതരെ അറിയിച്ചിരുന്നു. ഇതിനാല്‍ പെട്ടെന്ന് തന്നെ സര്‍വേ പൂ ര്‍ത്തീകരിക്കാനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നത്. ജി പി.എസ്, ഡ്രോണ്‍ എന്നീ മാര്‍ഗങ്ങള്‍ ഉ പയോഗിച്ചാണ് സര്‍വേ നടത്തുക അ തിനിടെ പടിഞ്ഞാറത്തറയില്‍ ജനകീ യകര്‍മസമിതി സമരം തുടരുകയാണ്.
താമരശ്ശേരി ചുരം പാതയിലെ ചിപ്പി ലിത്തോട് ജങ്ഷനില്‍നിന്ന് തുടങ്ങി മുതിലാവുവഴി വയനാട്ടിലെ വൈത്തിരി കടുത്ത തളിപ്പുഴ ജങ്ഷനില്‍ എത്തിച്ചേരുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ റോഡാണ് വയനാട്ടിലേക്കു ള്ള മറ്റൊരു ബദല്‍പാത. 14 കിലോമീറ്റ ര്‍ ദൂരമുള്ള റോഡ് ചെലവും ദൈര്‍ഘ്യവും കുറഞ്ഞതുമാണ്. കോഴിക്കോട് ജി ല്ലയില്‍ 4.85 ഹെക്ടര്‍ വനഭൂമിയും 21.1 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട് ജില്ലയില്‍ ഇ.എഫ്.എലും റിസര്‍വ് വന മിയുമുള്‍പ്പെടെ 12 ഹെക്ടറുമാണ് ഇതി നായി ഏറ്റെടുക്കേണ്ടത്. രണ്ടുതവണ സര്‍വേ നടത്തി മാസ്റ്റര്‍പ്ലാന്‍ തയാറാ ക്കിയതാണെങ്കിലും തുടര്‍നടപടികളു ണ്ടായില്ല. നിലവില്‍ ദേശീയപാതാവി ഭാഗം സാധ്യതാപഠനം നടത്തുന്നുവെ ന്നതാണ് പ്രതീക്ഷ.





Leave a Reply