മാലിന്യ സംസ്‌കരണവും അവബോധക്ലാസും ശാസ്ത്രീയ മാലിന്യ സംസ്‌കരണ ശില്പശാലയും സംഘടിപ്പിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ പാഴ്വസ്തു പരിപാലനവും മാലിന്യ സംസ്‌കരണവും എന്ന വിഷയത്തില്‍ അവബോധ ക്ലാസും ശാസ്ത്രീയ മാലിന്യ സംസ്‌കരണ ശില്പശാലയും സംഘടിപ്പിച്ചു. വയനാട് ജില്ല ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അനൂപ് കെ ക്ലാസ്സെടുത്തു. ശുചിത്വ മിഷന്‍ ഡി ഇ ഒ പ്രശോഭ് ജയകുമാര്‍ ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. എസ് എസ് എസ് എസ് വിദ്യാര്‍ത്ഥികള്‍ പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചു. പ്രദര്‍ശനവും നടത്തി. സീനിയര്‍ അസിസ്റ്റന്റ് രശ്മി വി എസ് അധ്യക്ഷനായി.
എസ് എസ് എസ് എസ് ജില്ലാ കോഡിനേറ്റര്‍ അഷറഫലി കെ സ്വാഗതവും ജോയിന്‍ കോഡിനേറ്റര്‍ ഷിബു ജോര്‍ജ് നന്ദിയും പറഞ്ഞു.





Leave a Reply