August 20, 2026

ദേശീയ ലോക് അദാലത്ത് നാളെ

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

 

ദേശീയ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി കോടതികളില്‍ നാളെ
(സെപ്റ്റംബര്‍ 13) ദേശീയ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ചെക്ക് കേസുകള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് അദാലത്തില്‍ നേരിട്ട് നല്‍കാം.

വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസ്, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതി- കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍, സര്‍വീസ് സംബന്ധിച്ച സിവില്‍ കോടതികള്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ ഒത്തുതീര്‍പ്പാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലൊ 8281668101 (മാനന്തവാടി), 8304882641 (സുല്‍ത്താന്‍ ബത്തേരി), 9995167835 (വൈത്തിരി) ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലോ (04936 207800) ബന്ധപ്പെടാം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *