August 19, 2026

ഹ്യൂം സെന്ററിലെ ശാസ്ത്രജ്ഞരുമായി സംവദിച്ച് പ്രിയങ്ക ഗാന്ധി എം.പി

0
site-psd-176
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജി സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം.പി. സെന്ററിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളും ലബോറട്ടറികളും കണ്ട പ്രിയങ്ക ഗാന്ധി എം.പി.യുടെ മുന്നില്‍ വയനാട്ടിലെ കാലാവസ്ഥ മാറ്റത്തെ കുറിച്ചും വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയുന്നതിനുള്ള പ്രതിരോധ സംവിധാനങ്ങളെ സംബന്ധിച്ചുമുള്ള പഠനങ്ങള്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ അവതരിപ്പിച്ചു. ആദിവാസി സമൂഹത്തിന്റെ ഭക്ഷണ രീതികളെ കുറിച്ചും പോഷകാഹര പ്രശ്‌നങ്ങളെ സംബന്ധിച്ചുമെല്ലാം വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് പ്രിയങ്ക ഗാന്ധി എം.പി. സന്ദര്‍ശനം അവസാനിപ്പിച്ചത്.

ഹ്യൂം സെന്റര്‍ നടത്തുന്ന പഠനങ്ങള്‍ ഭാവി തലമുറകള്‍ക്കും നയരൂപീകരണത്തിന് ഭരണസംവിധാനങ്ങള്‍ക്കും മുതല്‍ക്കൂട്ടാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. ടി. സിദ്ദിഖ് എം.എല്‍.എ., ഹ്യൂം സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി. കെ. വിഷ്ണുദാസ്, ജി. ബാലഗോപാല്‍ റിട്ട. ഐ.എ.എസ്., സാമൂഹിക ശാസ്ത്രജ്ഞ ഡോ. ടി. ആര്‍. സുമ തുടങ്ങിയവര്‍ പ്രിയങ്ക ഗാന്ധി എം.പി. യെ സ്വീകരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *