September 12, 2026

സീതാറാം യെച്ചൂരിഅനുസ്മരണം നടത്തി

0
IMG_20250912_204326
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സിപിഐഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷികം വയനാട് ജില്ലയിൽ വിപുലമായി ആചരിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ലോക്കൽ കമ്മിറ്റികളുടെ കീഴിൽ അനുസ്മരണ പരിപാടികളും പാർട്ടി ക്ലാസുകളും സംഘടിപ്പിച്ചു.

 

മാനന്തവാടി ടൗൺ, മാനന്തവാടി ലോക്കൽ കമ്മിറ്റികളുടെ പരിപാടികൾ സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ കേണിച്ചിറ, കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

 

വിവിധ കേന്ദ്രങ്ങളിൽ നടന്ന അനുസ്മരണ പരിപാടികളിൽ പാർട്ടി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. യെച്ചൂരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *