സംസ്ഥാന ടിടിഐ കലോത്സവം ബത്തേരിയില്‍ സമാപിച്ചു
ബത്തേരി:29-ാമത് സംസ്ഥാന ടിടിഐ/പിപിടിടിഐ കലോത്സവം
സുല്‍ത്താന്‍ ബത്തേരിയില്‍ സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും അധ്യാപക വിദ്യാര്‍ത്ഥികളുടെയും സര്‍ഗാത്മക മികവുകളാല്‍ സമ്പന്നമായിരുന്ന കലാമേളയില്‍ 17 വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്.ബത്തേരി ഡയറ്റും അധ്യാപക ഭവനും ഉള്‍പ്പെടെ അഞ്ചു വേദികളിലായിരുന്നു കലാപരിപാടികള്‍.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ ഉമേഷ് പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
സംഘഗാനം, ലളിതഗാനം, കവിയരങ്ങ്, മോണോ ആക്ട്, പദ്യ പാരായണം, മാപ്പിളപ്പാട്ട്, പ്രസംഗം, പ്രഭാഷണം തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം. സംസ്ഥാനത്തിന്റെ കലാപാരമ്പര്യത്തിന് അധ്യാപക സമൂഹം നല്‍കിയ മഹത്തായ സംഭാവനകളെ പ്രതിഫലിപ്പിച്ചുകൊണ്ടായിരുന്നു കലാമേളയിലെ അവതരണങ്ങള്‍. തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആര്‍.എസ് ഷിബു,എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി അനില്‍കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.എം സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് എന്നിവര്‍ പങ്കെടുത്തു.





Leave a Reply