September 13, 2026

പടിഞ്ഞാറത്തറ- പൂഴിത്തോട് പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി

0
site-psd-195
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് നിര്‍മ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കര്‍മ്മസമിതി അംഗങ്ങളുമൊത്ത് റോഡ് പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. വയനാടിന്റെ അടിസ്ഥാന വികസനത്തിന് ഈ പാത ഏറെ ഉപകരിക്കുമെന്നും ടൂറിസം രംഗത്ത് സംസ്ഥാന സര്‍ക്കാരിന് ഒരു മുതല്‍ക്കൂട്ടാകുമെന്ന് സന്ദര്‍ശകര്‍ വിലയിരുത്തി.

റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ഡോ :കെ. എം. അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഫാരിസ് സൈന്‍, സജി മണ്ഡലത്തില്‍, ഹസന്‍ കച്ചേരി, ടി. ടി. സുലൈമാന്‍ ബത്തേരി ,ജോണ്‍സന്‍ മാസ്റ്റര്‍, നിസാര്‍ പേരാല്‍, സി. കെ. ആലിക്കുട്ടി,സാജന്‍ തൊണ്ടിയില്‍, അസീസ് കളത്തില്‍, പ്രകാശന്‍ പട്ടര്‍ മഠം, എന്നിവര്‍ റോഡ് പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *